സവര്‍ക്കറെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ അവരുടെ ആശയങ്ങളെ എങ്ങനെ എതിര്‍ക്കുമെന്ന് ശശി തരൂർ

0
സവര്‍ക്കറെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ അവരുടെ ആശയങ്ങളെ എങ്ങനെ എതിര്‍ക്കുമെന്ന് ശശി തരൂര്‍ | Shashi Tharoor on how to oppose their ideas without reading Savarkar and Golwalkar

തിരുവനന്തപുരം
: സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ എതിര്‍ക്കാന്‍ കഴിയുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വിവാദ സിലബസ് വിയത്തില്‍ പ്രതികരിക്കവെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. നമ്മള്‍ യോജിച്ചാലും ഇല്ലെങ്കിലും പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നും തരൂര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മള്‍ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു.

സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുക?

കണ്ണൂര്‍ യൂണിവേഴ്സിറ്റി നമ്മള്‍ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മള്‍ എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും നമ്മള്‍ പഠിക്കണം.

ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്.

മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

ഞാന്‍ എന്റെ പുസ്തകങ്ങളില്‍ പലവട്ടം സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിന്തകളെ കുറിച്ച്‌ എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !