കാത്തിരിപ്പിന് വിരാമം, നിറങ്ങളിലും വിസ്മയം തീര്‍ത്ത് ആപ്പിള്‍ എന്‍ട്രി !

0

കാത്തിരിപ്പിന് വിരാമം, നിറങ്ങളിലും വിസ്മയം തീര്‍ത്ത് ആപ്പിള്‍ എന്‍ട്രി ! | The wait is over, the Apple entry is full of colors!

പ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്.

ഐപാഡ് മിനി, ആപ്പിള്‍ വാച്ച്‌ 7 എന്നിവയും ആപ്പിള്‍ ഈ ചടങ്ങില്‍ പുറത്തിറക്കി.

ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത് അഞ്ച് നിറങ്ങളിലാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 എത്തുന്നത്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ശേഷിയാണ് ആപ്പിള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ കസ്റ്റം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഐഫോണ്‍ 13 സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. ഐഫോണ്‍ 13 മിനിയുടെ സ്ക്രീന്‍ വലിപ്പം 5.4 ഇഞ്ചാണ്.

Explainer :

ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; വില, സവിശേഷതകൾ, സവിശേഷതകൾ, ലഭ്യത: അറിയേണ്ടതെല്ലാം | EXplainer

ഐഫോണ്‍ 13ന്‍റെ ചിപ്പ് എ15 ബയോണിക് ഹെക്സാ കോര്‍ എസ്‌ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ ഷിഫ്റ്റ് ഒഐസി അടക്കം 12എംപി മെയിന്‍ സെന്‍സറാണ് ഐഫോണ്‍ 13ന്‍റെ ക്യാമറ സെന്‍സര്‍. ഒപ്പം തന്നെ 12എംപി ആള്‍ട്ര വൈഡ് ക്യാമറയും ഉണ്ട്. സിനിമാറ്റിക്ക് മോഡ് പ്രധാന പ്രത്യേകതയാണ്.

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51469 രൂപ). ഐഫോണ്‍ 13ന്‍റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58832 രൂപ).

ഇതിനൊപ്പം തന്നെ ആപ്പിള്‍ ഐഫോണ്‍ 13 പ്രോയും പുറത്തിറക്കിയിട്ടുണ്ട്. സെയ്റ ബ്ലൂ കളറിലാണ് ഈ ഫോണ്‍ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്. ഐപി68 വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റാണ് ഈ ഫോണ്‍. എ15 ബയോണിക് എസ്‌ഒസിയാണ് ഇതിലെ ചിപ്പ്. ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും മികച്ച ഗ്രാഫിക്ക് സപ്പോര്‍ട്ട് ഈ ഫോണ്‍ നല്‍കും എന്നാണ് ആപ്പിള്‍ അവകാശവാദം. പ്രോമോഷനോടെ സൂപ്പര്‍ റെറ്റീന എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 10 Hz മുതല്‍ 120 Hz വരെയാണ് സ്ക്രീന്‍ റീഫ്രഷ് റൈറ്റ്.

6.1 ഇഞ്ചാണ് ആപ്പിള്‍ ഐഫോണ്‍ 13 പ്രോയുടെ സ്ക്രീന്‍ വലിപ്പം. അതേ സമയം ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് 6.7 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. പിന്നില്‍ മൂന്ന് ക്യാമറകളാണ് ഐഫോണ്‍ 13 പ്രോയ്ക്ക് ഉള്ളത്. 77 എംഎം ടെലിഫോട്ടോ യൂണിറ്റ്, അള്‍ട്രാ വൈഡ് യൂണിറ്റ്, മാക്രോ ഫോട്ടോ ഗ്രാഫി യൂണിറ്റ് എന്നിവയുണ്ട്. ഐഫോണ്‍ 13 പ്രോ ക്യാമറ യൂണിറ്റുകള്‍ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി സാധ്യമാക്കാന്‍ സാധിക്കും. ഇവയ്ക്കെല്ലാം ഡോള്‍ബി വിഷന്‍ എച്ച്‌ഡിആര്‍ വിഡിയോ ഗ്രാഫിയും ലഭ്യമാണ്. സിനിമാറ്റിക്ക് മോഡ് ഒരു പ്രധാന പ്രത്യേകതയാണ്.

ഐഫോണ്‍ 13 പ്രോയുടെ വില 999 ഡോളറാണ് (എകദേശം 73559 രൂപ). ഐഫോണ്‍ 13 പ്രോ മാക്സിന്‍റെ വില 1,099 ഡോളറാണ് (80922 രൂപ). എന്നാല്‍ ഈ വിലയില്‍ എല്ലാം വലിയ മാറ്റം ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമ്ബോള്‍ സംഭവിച്ചേക്കാം.

Explainer :

ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; വില, സവിശേഷതകൾ, സവിശേഷതകൾ, ലഭ്യത: അറിയേണ്ടതെല്ലാം | EXplainer

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !