രണ്ടത്താണി : 470 റാംങ്കാടെ സിവിൽ സർവീസ് അർഹത നേടിയ മാറാക്കര പഞ്ചായത്തിലെ രണ്ടത്താണി പൂവൻ ചിനയിലെ സബീലിനെ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും മുസ്ലിം ലീഗ് ഭാരവാഹികളും എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.
ഫലം പ്രസിദ്ധീകരിച്ച ദിവസം വിവമറിഞ്ഞയുടനെ എം.എൽ.എ സബീലിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. തുടർന്നാണ് ഇന്നലെ നാട്ടിലെത്തിയ സബീലിനെ നേരിട്ട് അഭിനന്ദിക്കാൻ എം.എൽ.എ വീട്ടിലെത്തിയത്.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി.കുഞ്ഞി മുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, കെ.പി. ഷെരീഫ ബഷീർ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി.മൻസൂറലി മാസ്റ്റർ, വാർഡ് മെമ്പർ കെ.പി. നാസർ, പഞ്ചായത്ത് മെമ്പർമാരായ എ.പി. ജാഫറലി, കെ. ഷംല ബഷീർ, സജിത നന്നേങ്ങാടൻ, കെ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, വി.കെ. സൈതാലി ബാവ , സുഹൈൽ സാബിർ , ഖാസിം കൊല്ലേത്ത് , അഡ്വ.പി.ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !