നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്: ഹൈക്കോടതി

0
നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്: ഹൈക്കോടതി | Don't listen to the word 'look' anymore: High Court

കൊച്ചി
: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഇനി കേരളത്തിൽ നോക്കുകൂലി എന്ന വാക്കു കേൾക്കരുതെന്ന കർശന താക്കീതും നൽകി. തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണു പരാമർശം. നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നു സർക്കാരിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ടു തൊഴിലാളി ബോർഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്‌എസ്‌സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുൻ പരാമർശം ആവർത്തിച്ചു. നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോൾ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം കോടതി ഉയർത്തിയിരുന്നു.

മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന നോക്കുകൂലി തർക്കങ്ങളുടെ വാർത്തകൾ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തർക്ക പരിഹാര സംവിധാനങ്ങൾ ശക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 2017ൽ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണു കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !