തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാണ് ആവശ്യം.
ഒരു വര്‍ഷത്തെ റോഡ് ടാക്സ് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബസ് ഉടമകള്‍ പ്രഖ്യാപിച്ച വായ്പകള്‍ ഉടന്‍ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഇത് സംബന്ധിച്ച് നിവേദനം നല്‍കി.
നവംബര്‍ ഒന്ന് മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !