കരിപ്പോൾ: ICDS ന്റെ 46- ആം വാർഷിക ദിനത്തോട് അനുബന്ധിച്ച് റാഹത്ത് നഗർ മദ്രസ്സയിൽ വെച്ച് കുറ്റിപ്പുറം ICDS (അഡീഷണൽ ) ന്റെ നേതൃത്വത്തിൽ വാർഷിക ദിനാചരണവും ഭക്ഷ്യ പ്രദർഷണവും സംഘടിപ്പിച്ചു.
ചടങ്ങ് ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സനൂബിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ: ജാസിർ പുന്നത്തല, ആറാം വാർഡ് മെമ്പർ നെയ്യത്തുർ കുഞ്ഞുട്ടി, PTA വൈസ് പ്രസിഡന്റ് ഹൈദർ, പഞ്ചായത്ത് പ്രതിനിധികൾ ,ICDS സൂപ്പർ വൈസർമാർ ,അംഗൻവാടി ടീച്ചർമാർ, അൽജസീറ ക്ലബ്ബ് പ്രവർത്തകർ ,അമ്മമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ അംഗൻവാടികളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങൾ പ്രദർഷിപ്പിച്ചു.
റാഹത്ത് നഗർ അംഗൻവാടിയിൽ പഠിച്ച് SSLC ,+2 പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !