തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്.
മുനമ്പം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎല്‍ യേശുദാസ്, കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ കെഎസ്, പളളുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സില്‍വെസ്റ്റര്‍ കെഎക്‌സ്, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംഎസ് ഫൈസല്‍, പുത്തന്‍കുരിശ് എസ്‌ഐ സനീഷ് എസ്ആര്‍, മുളവുകാട് സ്‌റ്റേഷന്‍ എഎസ്‌ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ എഎസ്‌ഐ റെജി ടികെ, ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡിഎച്ച്ക്യു സിവില്‍ പോലീസ് ഓഫീസര്‍ മാത്യു എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ് പി പി സി സജീവന്‍, ഗുരുവായൂര്‍ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജു, വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം കെ മുരളി, എളമക്കര എസ്‌ഐ രാമു, തൊടുപുഴ എസ്‌ഐ ബൈജു പി ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിനു നേരത്തെ രൂപം നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !