സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് കിട്ടുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ പ്രവേശനം നേടാം.
ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രണ്ടാംഘട്ട അലോട്ട്മെന്റിന്റെ വിവരങ്ങള്‍ ലഭിക്കും. പ്ലസ് വണ്ണിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ കടുത്ത സീറ്റ് ക്ഷാമമാണ് നേരിട്ടത്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മെറിറ്റ് സീറ്റില്‍ 52700 സീറ്റുകള്‍ മാത്രമാണ് ബാക്കി.
ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്‌മെന്റും നടത്തും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് തീര്‍ന്നതിന് ശേഷം സ്ഥിതി പരിശോധിച്ച് സീറ്റ് കൂട്ടുന്നത് പരിഗണിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !