ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍, സംഭവം തൃശൂരില്‍ | Quotation to cut off husband's hand and foot; Woman arrested in Thrissur

തൃശൂര്‍
: ഭര്‍ത്താവിന്റെ കൈകാലുകള്‍ വെട്ടാനും കഞ്ചാവു കേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍വീട്ടില്‍ സി.പി പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) യാണ് അറസ്റ്റിലായത്.

ഇരുവരും തമ്മില്‍ കുടുംബ കോടതിയില്‍ കേസുണ്ട്. ഈ വൈരാഗ്യത്തില്‍ മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനും പദ്ധതിയുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച്‌ മനസ്സിലാക്കിയ പ്രമോദ് കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്ന് നെടുപുഴ എസ്‌ഐ കെസി ബൈജു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments