ഒരിടവേളക്ക് ശേഷം കുറ്റിപ്പുറത്തും പരിസരങ്ങളിലും മണൽ മാഫിയാസംഘങ്ങൾ വീണ്ടും സജീവമായി തുടങ്ങി.
രാത്രിയുടെ മറവിൽ വിവിധ കടവുകളിൽ നിന്നാണ് മണൽ മാഫിയാസംഘങ്ങൾ മണൽ കടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പോലീസ് മുന്നോട്ട് പോകുമ്പോൾ ഇതിനെ തടയിടാനാണ് മണൽ മാഫിയ സംഘങ്ങളുടെ ശ്രമം. കുറ്റിപ്പുറം സി.ഐ ശശീദ്രൻ മേലയലിനെ സ്ഥലം മാറ്റാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.
ഇതിന് ചില തൊഴിലാളി സംഘടനാ നേതാക്കളും ചുക്കാൻ പിടിക്കുന്നുവെന്നാണ് വിവരം.അതേസമയം മണൽ മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന ശശീന്ദ്രൻ മേലയലിനെ കുറ്റിപ്പുറത്ത് തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. മണൽ മാഫിയ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥരാണ് നാടിന് ആവശ്യമെന്നാണ് നാട്ടുകാരുടെ പക്ഷം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !