യുപിയില്‍നിന്നുള്ള രണ്ട് അഭിഭാഷകര്‍ ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിനു കത്തയച്ചിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അയച്ചിട്ടുണ്ട്.
കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന്റെ വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി മരണങ്ങള്‍ക്കിടയാക്കിയതെന്ന് പരാതി ലഭിച്ചിട്ടും യുപി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
ആശിഷ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. അജയ് മിശ്ര ഇന്നലെ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു കാരണവശാലും രാജിവയ്ക്കില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആക്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട വാഹനം അവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചതിനാല്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയതാണെന്ന കേന്ദ്രമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ വിഡിയോ പുറത്തുവന്നു. സാവധാനം നടക്കുകയായിരുന്ന പ്രതിഷേധക്കാരെ പാഞ്ഞെത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു കടന്നു പോകുകയായിരുന്നുവെന്നു വ്യക്തമാകുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയമായ ഇടപെടലാണ് നടത്തുന്നതെന്ന് അപകടത്തില്‍ മരിച്ച പത്തൊമ്പതുകാരനായ ലവ്പ്രീത് സിങ്ങിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബുധനാഴ്ച ലവ്പ്രീത് സിങ്ങിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആശിഷിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെങ്കിലും യുപി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ലവ്പ്രീതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് എന്തു ഗുണമാണുള്ളതെന്ന് ലവ്പ്രീതിന്റെ പിതാവ് സത്‌നാം സിങ് ചോദിച്ചു. ആശിഷിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യമാണ് പ്രിയങ്കയോടും രാഹുലിനോടും വ്യക്തമാക്കിയതെന്നും സത്‌നാം പറഞ്ഞു.
അതേസമയം അന്വേഷണത്തില്‍ യാതൊരു സമ്മര്‍ദവുമില്ലെന്നും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ലോകം മുഴുവന്‍ തങ്ങളെ ഉറ്റുനോക്കുകയാണെന്ന് അറിയാം. കുറ്റവാളികളെ കൃത്യമായി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും എഡിജിപി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
Read Also:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !