താനൂരിൽ ടാങ്കർ ലോറി വൈദ്യുതിപോസ്‌റ്റിലിടിച്ച് അപകടം; വൻ ഇന്ധന ചോർച്ച; ഒഴിവായത് വൻദുരന്തം | Video

0
താനൂരിൽ പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻദുരന്തം | A tanker carrying petrol met with an accident in Tanur

താനൂരിൽ പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽപ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പെട്രോൾ ചോർന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

താനൂർ നഗരത്തിൽ വെച്ചാണ് ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡിൽ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽനിന്ന് ഫയർഎഞ്ചിനുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട് എന്നതാണ് അൽപം ആശ്വാസം പകരുന്ന കാര്യം.

പ്രദേശത്തെ മുഴുവൻ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !