തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
മേയര്‍മാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാനും ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനും വിവിധ മേഖലയിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ഡിഡിഇ, ആര്‍ഡിഡി, എഇ എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടേയും എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടേയും യോഗം വിളിച്ചുചേര്‍ക്കാന്‍ ഡിഡിഇമാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും നടന്ന ചര്‍ച്ചയില്‍ സംഘടനകള്‍ സ്‌കൂള്‍ തുറക്കുന്നതിന് പൂര്‍ണ പിന്തുണ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !