യുഎസില്‍ സംഗീതപരിപാടിക്കിടെ തിക്കിലുംതിരക്കിലും പെട്ട് 8 മരണം. മുന്നൂറോളം പേര്‍ക്കു പരുക്കേറ്റു.
ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിയില്‍ വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ എട്ടു പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15-നാണ് സംഭവം. തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !