അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുന്ന സർക്കാർ ഐ.ടി. ഐ കളിൽ അത്യാധുനിക OAMT ട്രേഡ് ആരംഭിക്കണ മെന്ന ആവശ്യം ശക്തം

0
അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുന്ന സർക്കാർ ഐ.ടി. ഐ കളിൽ അത്യാധുനിക OAMT ട്രേഡ് ആരംഭിക്കണ മെന്ന ആവശ്യം ശക്തം | Government raises IT standards to international standards There is a strong need to start a state-of-the-art OAMT trade in i


തൊഴിലില്ലായ്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അന്താരാഷ്ട്ര നിലവാത്തിലേക്ക് ഉയർത്തുന്ന നമ്മുടെ സർക്കാർ ഐ ടി ഐ കളിൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് എന്ന അത്യാധുനിക ട്രേഡ് കൂടി ആരംഭിച്ചാൽ സ്തുത്യർഹമായ ഒരു നീക്കമായിരിക്കും അതു . ഇന്നത്തെ കാലത്ത് വൻ തൊഴിൽ സാധ്യതകൾ ഉള്ള ഒരു ട്രേഡ് ആണിത്. ഇന്ന് കമ്പനികളിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വഴി നിയന്ത്രിക്കുന്ന അത്യാധുനിക മേഷിനറികളാണ് (CNC) ഉപയോഗിക്കുന്നത് . ഇത്തരം മേഷിനറികളെകുറിച്ചും അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും പഠിക്കുന്നതിന് വിദ്യാർത്ഥികൾ വൻ തുക ചിലവാക്കി സ്വാശ്രേയ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവയിൽ പലതിനും ഒരു അംഗീകാരവും ഉണ്ടാവുകയില്ല. ഇത്തരം സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് കാരണം പാവപെട്ട വിദ്യാർഥികൾക്കു അവ പഠിക്കാൻ കഴിയുന്നില്ല. തന്മൂലം അവരുടെ തൊഴിലവസരങ്ങളും കുറയുന്നു.

നമ്മുടെ ഗവ: ഐ ടി ഐ കളിൽ കൂടുതൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് ട്രേഡ് യൂണിറ്റുകൾ ആരംഭിക്കുന്നതോടെ വിദ്യാർഥികൾക്ക് വൻ തൊഴിലവസരങ്ങൾ ലഭ്യമാകുന്നു.നിലവിൽ ഏറ്റുമാനൂർ ഐ ടി ഐ ലും ധനവഞ്ചപുരം ഐ ടി ഐ ലും ഓരോ യൂണിറ്റ് വീതം മാത്രമാണ് കേരളത്തിൽ ഈ ട്രേഡ് ഉള്ളത്. ഇത് വർധിപ്പിക്കുകയും കേരളത്തിലെ എല്ലാ നോഡൽ ഐ ടി ഐ കളിലും പ്രത്ത്യേകിച് ചാക്കായ്, ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, കളമശ്ശേരി, ചാലക്കുടി, മലമ്പുഴ, കോഴിക്കോട്, കണ്ണൂർ, എന്നീ ഐ ടി ഐ കളിൽ ഓരോ യൂണിറ്റ് വീതമെങ്കിലും ആരംഭിക്കുവാണെങ്കിൽ കൂടുതൽ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാവും. നിലവിൽ ഉള്ള പരിമിതമായ സീറ്റുകൾ ആദ്യ അല്ലോട്മെന്റിൽ തന്നെ തീരുകയും ചയ്തു.

(ഓ എ എം ടി) യുടെയും മഷിനിസ്റ്റിന്റെയും സിലബസ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇവ തമ്മിൽ സാമ്യതകൾ ഏറെ ഉണ്ടെന്നു മനസ്സിലാവാൻ സാധിച്ചു .മാത്രമല്ല (സി എൻ സി) മെഷീനറികളെ കുറിച്ചു മഷിനിസ്റ്റ് ട്രേഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനേക്കാൾ ആധികാരികമായ്‌ (ഓ എ എം ടി) ട്രേഡിൽ വിവരിക്കുന്നുണ്ട്. ആയ്തിനാൽ (ഓ എ എം ടി ) ട്രേഡിനെ ആധുനികവത്കരിച്ച മഷിനിസ്റ്റ് ട്രേഡ് ആയ് കാണാം .ഈ ട്രേഡുകളുടെ സാമ്യതകളിലൂടെ മഷിനിസ്റ്റ് ട്രേഡിനുള്ള സകല തൊഴിൽ സാധ്യതകളും (ഓ എ എം ടി ) ട്രേഡിനും ഉണ്ടാവും എന്ന് വിശ്വസിക്കാം .കൂടാതെ (ഓ എ എം ടി) യുടെയും മാഷിനിസ്റ്റിന്റെയും (സി ഐ ടി എസ്) ഏകീകൃതമായ് ആണ് നടത്താറുള്ളത് .ഇത് ഇവ തമ്മിലുള്ള സാമ്യതകൾ വ്യക്തമാക്കുന്നു . അതിനൂതന (സി എൻ സി) മഷിനറികളുടെ പ്രവർത്തനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള (ഓ എ എം ടി) യുടെ സിലബസ് പ്രാചീന ട്രേഡുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നമ്മുടെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിൽ ഈ ട്രേഡിന്റെ കൂടുതൽ യൂണിറ്റുകൾ അത്യന്താപേക്ഷിതമാണ്.

ജൂനിയർ ഇൻസ്‌ട്രുക്ടർ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് തത്സികയിലേക്കുള്ള കേരളാ പി എസ് സി റാങ്ക് പട്ടിക നിലവിൽ ഉണ്ട് (Category No. 374/2017) .പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ പുതിയ തത്സികകൾ ഉണ്ടാകുകയും അതിലൂടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് പുതിയ ഒഴിവുകൾ ഉണ്ടാവുകയും കൂടുതൽ പേർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധ്യമാവുകയും ചെയ്യും. ഈ വിഷയത്തോട് അനുബന്ധിച്ചു മുഖ്യമന്ത്രി തൊഴിൽ മന്ത്രി വ്യാവസായിക പരിശീലന വകുപ്പ് , ബന്ധപ്പെട്ട ഐ. ടി. ഐ മേധാവി എന്നിവർക്കു നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !