ഈ വാർത്ത കേൾക്കാം
അനന്തപൂര്‍| ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നടന്ന 43 മത് ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്ബ്യന്‍ന്മാര്‍.
പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം ചാമ്ബ്യന്‍മാരാകുന്നത്. ഗ്രാന്‍ഡ് ഫൈനലില്‍ കരുത്തരായ പഞ്ചാബിനെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.
ഗ്രാന്റ് ഫൈനല്‍ മത്സരത്തിന് മുമ്ബേ ഫൈനലില്‍ മഹാരാഷ്ട്രയെ 6 - 3നും, സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ തെലുങ്കാനയെ 1-0 ത്തിനും, ഡല്‍ഹിയെ 9-0 ത്തിനും തോല്‍പ്പിച്ചാണ് മത്സരത്തില്‍ തിളങ്ങിയത്. ചെമ്ബഴന്തി എസ്. എന്‍ കോളജിലെ കായികാധ്യാപകനും സോഫ്റ്റ് ബോള്‍ ദേശീയ കോച്ചുമായ സുജിത് പ്രഭാകറിന്റെ പരിശീലനത്തിലാണ് കേരളം വീണ്ടും കിരീടം തിരികെ പിടിച്ചത്.
ദേശീയ കിരീടം ചൂടിയ കേരള ടീമിനെ സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ അഭിനന്ദിച്ചു. ടീമിന് സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കും. മടങ്ങിയെത്തുന്ന ടീമിന് 30 ന് രാവിലെ 6.15 ന് തിരുവനന്തപുരത്ത് സ്വീകരണവും നല്‍കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !