സഹപാഠിയുടെ സ്മരണയില്‍ 'ഓര്‍മ്മച്ചെപ്പ്' കൂട്ടായ്മ വിദ്യാര്‍ഥികളെ അനുമോദിച്ചു

0
സഹപാഠിയുടെ സ്മരണയില്‍  'ഓര്‍മ്മച്ചെപ്പ്' കൂട്ടായ്മ വിദ്യാര്‍ഥികളെ  അനുമോദിച്ചു  | The 'Ormacheppu' community commended the students in memory of their classmate
കോഡൂര്‍
| ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 93 വിദ്യാര്‍ഥികളെ 'ഓര്‍മ്മച്ചെപ്പ്' കൂട്ടായ്മ അനുമോദിച്ചു. 1987, 88, 89 വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ 'ഓര്‍മ്മച്ചെപ്പ്' രൂപീകരണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സജീവമായി നേതൃത്വം നല്‍കിയിരുന്ന കിളിയമണ്ണില്‍ ഷഫീഖ് റഹ്മാന്‍ സ്മാരണാര്‍ത്ഥമാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിന്റെ ഉദ്ഘാടനവും കിളിയമണ്ണില്‍ ഷഫീഖ് റഹ്മാന്‍ സ്മാരക ഉപഹാര വിതരണവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. ഷഫീഖ് റഹ്മാനെ 'ഓര്‍മ്മച്ചെപ്പ്' കണ്‍വീനര്‍ കെ.എന്‍.എ. ഷരീഫ് അനുസ്മരിച്ചു.

ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. റാബിയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, കെ.എന്‍. ഷാനവാസ്, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ്, പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍, അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍, സി.പി. രാജഗോപാലന്‍, ടി.പി. അബ്ദുല്‍കലാം ആസാദ്, അബ്ദുല്‍റഹൂഫ് വരിക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !