സംസ്ഥാനത്ത് ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി പൊലീസ്ല. ഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
രാത്രി 10ന് ശേഷം ഡി.ജെ പാര്‍ട്ടി നടത്താന്‍ പാടില്ല. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് നല്‍കണം. പാര്‍ട്ടികളില്‍ കര്‍ശന പരിശോധന നടത്താനും ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.
സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ പാര്‍ട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണം. ഈ നിബന്ധനകള്‍ അംഗീകരിച്ചില്ലങ്കില്‍ പാര്‍ട്ടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാളുകള്‍ക്കും നോട്ടിസ് നല്‍കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !