കോഴിക്കോട് | നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. നാദാപുരം കണ്ട്രോൾ റൂം എസ്.ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ.പി രതീഷ് (51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം.
ഉടൻ കക്കട്ടിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അച്ഛൻ: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകൾ: അഷിമ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !