ചോദ്യഘടനയിലെ മാറ്റത്തിൽ ; വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
സംസ്ഥാനത്ത് പത്താം ക്ലാസ്, +2 പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. പത്താം ക്ലാസ്സില്‍ കഴിഞ്ഞ വര്‍ഷം 160 മാര്‍ക്കില്‍ 120 മാര്‍ക്കാണ് ഫോക്കസ് ഏരിയയില്‍ നിന്ന് വരുന്നത്. അന്ന് 50%ത്തില്‍ താഴെയാണ് ഫോക്കസ് ഏരിയ ഉണ്ടായിരുന്നത്. ഇപ്രാവശ്യം അത് 60% ആണ്. പുതിയ ചോദ്യ ഘടന അനുസരിച്ച് ഫോക്കസ് ഏരിയയില്‍ നിന്ന് ചോദ്യം വരുന്നത് ആകെ ചോദ്യത്തിന്‍റെ 70% ആണ്. അതായത് 30% ചോദ്യം പുറത്ത് നിന്നുമാണ്. പരീക്ഷ തുടങ്ങാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ഈ രീതിയിലുള്ള ചോദ്യ ഘടന മാറ്റം ഫോക്കസ് ഏരിയ നിശ്ചയിച്ചതിന്‍റെ ഗുണം വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നു. അതായത് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും നല്ല മാര്‍ക്ക് കിട്ടാത്ത അവസ്ഥ വരും.
കോവിഡ്19ന്‍റെ മൂന്നാം തരംഗം കാരണം ഇനി മുഴുവന്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനും പഠിക്കുവാനും സമയം കിട്ടണമെന്നില്ല. ഇത്തരത്തില്‍ അവസാന ഘട്ടത്തിലുള്ള ചോദ്യ ഘടനയിലെ മാറ്റം കാരണം വിദ്യാര്‍ത്ഥികള്‍ ആകെ ആശങ്കയിലാണ്. അത്കൊണ്ട് ഫോക്കസ് ഏരിയയില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റണം.
ആയതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് അപാകതകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !