മലയാളി ജവാൻ എം ശ്രീജിത്ത് അടക്കം 6 സൈനികർക്ക് ശൗര്യ ചക്ര

0
മലയാളി ജവാൻ എം ശ്രീജിത്ത് അടക്കം 6 സൈനികർക്ക് ശൗര്യ ചക്ര | Shaurya Chakra for 6 soldiers including Malayalee jawan M Sreejith

ന്യൂഡൽഹി
| ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തടക്കം 6 സൈനികർക്ക് ശൗര്യ ചക്ര പുരസ്‌കാരം. 

കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം ശ്രീജിത്ത് വീരമൃത്യു വരിച്ചത്. 

ശ്രീജിത്തിന് പുറമെ ഹവിൽദാർ അനിൽകുമാർ തോമർ, ഹവിൽദാർ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാർ രാകേഷ് ശർമ്മ എന്നിവർക്കാണ് ശൗര്യചക്ര നൽകി ആദരിക്കുന്നത്. 

ഇവർക്ക് പുറമെ 6 സിആർപിഎഫ് ജവാന്മാർക്കും ശൗര്യ ചക്ര നൽകി ആദരിക്കും. ഇത്തവണത്തെ പത്മശ്രീ പുരസ്‌ക്കാരത്തിൽ ഇടം നേടാൻ നാല് മലയാളികൾക്ക് കഴിഞ്ഞു. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !