അകലാട് ശൈഖ് മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

0

അകലാട്
: പ്രമുഖ സൂഫിവര്യനും ഖാദിരിയ്യ സരണിയിലെ ആത്മീയാചാര്യനുമായിരുന്ന 
അകലാട് ശൈഖ് മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി.ഞായറാഴ്ച രാത്രി സ്വവസതിയിൽ വെച്ചായിരുന്നു നിര്യാണം. 86 വയസായിരുന്നു. ചാവക്കാട്‌ താലൂക്കിലെ സമസ്ത നേതാക്കളിൽ തലയെടുപ്പുള്ള പണ്ഡിത പ്രഭ ആച്ചപ്പുള്ളി കുഞ്ഞി മുഹമ്മദ് മുസ് ലിയാരുടെയും വലിയകത്ത് തിത്തുണ്ണിയുടെയും സീമന്ത പുത്രനാണ്.

മർഹൂം കെ പി ഉസ്മാൻ സാഹിബിൻ്റെ ജേഷ്ടസഹോദരനും അബൂബക്കർ സിദ്ദീഖ് (റ) ൻ്റെ പേരമകനുമായ വെൻമേനാട് ചെന്തരത്തി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന മർഹൂം കമാലുദ്ദീൻ ഹാജിയുടെ പുത്രി പരേതയായ നഫീസ സിദ്ദീഖിയ്യയാണ് സഹധർമിണി. പ്രദേശത്ത് സമസ്തയുടെ പ്രവർത്തനങ്ങൾക്ക് സന്നിഗ്ദ ഘട്ടത്തിൽ മഹത്തായ സംഭാവനകളർപ്പിച്ച മാന്യ വ്യക്തിയാണ്. സ്വപിതാവിൽ നിന്ന് തുടങ്ങിയ മതപഠനം ആത്മീയ വഴിയിലൂടെ പ്രവേശിച്ച് ശൈഖ് അഹ്മദ് ദർവേശിൽ ഖാദിരി, വെട്ടിക്കടവ് ഉസ്മാൻ മുസ്‌ലിയാർ അൽഖാദിരി എന്നിവരുടെ ആത്മീയ ശിക്ഷണത്തിലൂടെ പടർന്നു പന്തലിച്ച് കേരളത്തിനകത്തും പുറത്തുമായി പരശ്ശതം ശിഷ്യ ഗണങ്ങൾക്ക് അത്താണിയായി വർത്തിച്ചു അദ്ദേഹം. പല സ്ഥലത്തും പള്ളി മദ്റസകളിൽ സേവനം ചെയ്യുകയും നിർമാണത്തിന് മുൻകൈ എടുക്കുകയും ചെയ്തു. പ്രദേശത്തെ പ്രശസ്തമായ മദ്റസ വിഘടിതർ പൂട്ടിച്ചപ്പോൾ അത് തുറപ്പിക്കാൻ കഴിഞ്ഞത് തൻ്റെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നു. അബ്ദുൽ ഖിദിർ, ആമിന, അബ്ദുൽ അസീസ് ഫൈസി, അബ്ദുൽ ജലീൽ, അബ്ദു റഹ്മാൻ, ആഇശ എന്നിവർ മക്കളും ഹംസ ഹാജി (എസ് എം എഫ് ജില്ല ട്രഷറർ, അകലാട് വഫിയ്യ ഡേ കോളേജ് പ്രിൻസിപ്പൽ), ഹുസൈൻ മുസ്ലിയാർ എന്നിവർ ജാമാതാക്കളുമാണ്. സാദാത്തുക്കൾ, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പൗരപ്രമുഖരുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കം നടത്തി. സയ്യിദ് അബ്ദുൽ കരീം അൽ ബുഖാരി ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !