സിഡ്‌നി| ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കോര്‍ട്ടിനോട് വിട പറയുന്നു. 2022 തന്റെ അവസാന സീസണാണെന്ന് സാനിയ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.
'ഇത് എന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആഴ്ച്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം'. സാനിയ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് താരം കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ സ്ലൊവേനിയന്‍ ജോഡി തമാര സിദാന്‍സെക്-കാജ ജുവാന്‍ സഖ്യത്തോട് രണ്ടു സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെട്ടു. സ്‌കോര്‍: 4-6, 6-7. മത്സരം ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടു നിന്നു.
2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന താരം 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ താരം കരിയറില്‍ ആറു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്.
സ്വെറ്റ്‌ലാന കുറ്റ്‌നെസോവ, വെര സ്വനരേവ, മരിയന്‍ ബര്‍തോളി, മാര്‍ട്ടിന ഹിംഗിസ്, ദിനാര സഫീന, വിക്ടോറിയ അസരങ്ക തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്കെതിരേ വിജയം നേടിയിട്ടുണ്ട്. കണങ്കൈയ്‌ക്കേറ്റ പരിക്ക് വിട്ടു മാറാത്തതിനെ തുടര്‍ന്ന് താരം സിംഗിള്‍സ് കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു.
ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കുന്ന ഇന്ത്യയിലെ രണ്ടു വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും സാനിയയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !