എ ടി കെ ബഗാനുമായുള്ള കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരം മാറ്റിവച്ചു. ബ്ളാസ്റ്റേഴ്സ് നിരയിലെ നിരവധി താരങ്ങൾക്ക് കൊവിഡ് ബാധിച്ചതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐ എസ് എൽ ഔദ്യോഗികമായി അറിയിച്ചു. നാളത്തെ കളിക്ക് ആവശ്യമായ താരങ്ങളെ ഗ്രൗണ്ടിൽ ഇറക്കാൻ ബ്ളാസ്റ്റേഴ്സിന് സാധിക്കാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐ എസ് എല്ലിന്റെ പത്രകുറിപ്പിൽ വ്യക്തമാക്കി.
ഇന്ന് നടത്തേണ്ടിയിരുന്ന കേരളാ ബ്ളാസ്റ്റേഴ്സിന്റെ പത്രസമ്മേളനവും നടന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്ളാസ്റ്റേഴ്സ് താരങ്ങളാരും പരിശീലനത്തിനും ഇറങ്ങിയിരുന്നില്ല. 11 മത്സരങ്ങളിൽ നിന്ന് 20 പൊയിന്റുകളുമായി ബ്ളാസ്റ്റേഴ്സ് ആണ് ഇപ്പോഴും പൊയിന്റ് നിലയിൽ ഒന്നാമത്. എന്നാൽ ഭൂരിപക്ഷം താരങ്ങൾക്കും കൊവിഡ് പിടിപ്പെട്ട ടീമിന്റെ തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്.
അതേസമയം നേരത്തെ മാറ്റിവച്ച എ ടി കെ ബഗാനും ഒഡീഷ എഫ് സിയുമായുള്ള മത്സരം ജനുവരി 23ന് രാത്രി 9.30ന് നടക്കുമെന്ന് ഐ എസ് എൽ അറിയിച്ചു. ജനുവരി എട്ടിനായിരുന്നു ആദ്യം മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് മത്സരം മാറ്റിവയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !