മാറാക്കര| മാറാക്കര എ.യു.പി സ്കൂൾ ഇൻസ്പിറ ടാലന്റ് ഈവ് സമാപിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അവാർഡ് ജേതാക്കളായ ദേവകി.പി, നിഹ ടി.പി എന്നിർക്കുള്ള അവാർഡ് ദാനവും , വിവിധ മേഖലകളിൽ പ്രതിഭകളായ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ബസന്ത് . പി , അബ്ദുറഹീം കല്ലൻ, ആരതി നമ്പൂതിരി, ഫാത്തിമ ഫർഹ . പി.പി എന്നിവർക്കുള്ള ആദരവും നൽകി. കൂടാതെ അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് എക്സാമിലെ സംസ്ഥാന തല ജേതാക്കൾ, അറബിക് ദിന പരിപാടി വിജയികൾ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഇംഗ്ലീഷ് , ഹിന്ദി ഭാഷാ ഫെസ്റ്റും ഗണിത, ശാസ്ത്രം, സാമൂഹ്യ ശാസ്ത്ര പ്രൊജക്ടുകളുടെ പ്രദർശനവും പരിപാടിക്ക് മികവേകി.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. സജ്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ രമേഷ് കുമാർ പി മുഖ്യാതിഥിയായിരുന്നു. കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി , ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ പാമ്പലത്ത് എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീസ് കെ.പി , ഷംല ബഷീർ, ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് അബ്ദു നാസർ കെ , ബി.പി സി അബ്ദുൽ സലീം, സ്കൂൾ മാനേജർ പി.എം.നാരായണൻ , ബി.ആർ.സി ട്രെയിനർ മാരായ ബിൻസി ചാണ്ടി, എസ്.അച്ച്യുതൻ , ഹെസ് മാസ്റ്റർ എൻ.എം. പരമേശ്വരൻ , ഫരീദ . പി.പി, ഹരിദാസൻ , പി.എസ് ലത, കെ.എസ്.സരസ്വതി തുടങ്ങിയവർ സംസാരിച്ചു.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !