തിരുവനന്തപുരം| കെ റെയിൽ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കും. പദ്ധതിയ്‌ക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മാദ്ധ്യമ പിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും വിളിക്കും.
വിവിധ ജില്ലകളിൽ പൗരപ്രമുഖരുടെ യോഗം വിളിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിന്റെ തുടക്കമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന യോഗത്തിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി തുടക്കം കുറിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പൗരപ്രമുഖരുമായും സാങ്കേതിക വിദഗ്ദ്ധരുമായിട്ടും മുഖ്യമന്ത്രി സംവദിക്കുന്നത്.
കെ-റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് ശക്തമായ പ്രതിഷേധത്തിലാണ്. ബിജെപിയും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് പിന്തുണ തേടി സംസ്ഥാനത്ത് എല്ലാ വിഭാഗം ആളുകളേയും കാണുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പദ്ധതിക്ക് മാദ്ധ്യമ പിന്തുണക്കായി മാദ്ധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഈ മാസം 25 നാണ് നടക്കുക. ഇതിലൂടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടാകാൻ ഇടയുള്ള എതിർപ്പുകൾ പരമാവധി ഒഴിവാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !