മലപ്പുറം ജില്ലയിലെ നൗഷാദുമാര്‍ ഒത്തുകൂടി

0
മലപ്പുറം ജില്ലയിലെ നൗഷാദുമാര്‍ ഒത്തുകൂടി |  Noushadumars of the district gathered
മലപ്പുറം
|നൗഷാദ് അസോസിയേഷന്‍ മലപ്പുറത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം കോട്ടക്കുന്ന് വ്യാപാര ഭവനില്‍ സംഘടിപ്പിച്ചു. കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിലെ നൗഷാദ് സംഘടനയുടെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണ് ഈ രണ്ടാം വാര്‍ഷികവുംം വിജയകരമായി നടത്തുവാന്‍ സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്, കലണ്ടര്‍, ചികിത്സാ ധനസഹായ വിതരണം , പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 200 ല്‍ പരം നൗഷാദുമാര്‍ യോഗത്തില്‍ ഒത്തുകൂടി. പരിപാടിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥിനികളായ ഷഹീമ. കെ, റൈഷ ഗെയ്‌സ് അരീക്കോട് എന്നിവരുടെ സംഗീത വിരുന്നും സംഘടിപ്പിച്ചു. 

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗെയിംസ് സംഘടിപ്പിച്ച ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിയായ കേരള ടീം അംഗം ഫസല്‍ കൂറുമത്തിനെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. നൗഷാദ് വറ്റല്ലൂര്‍, നൗഷാദ് മാമ്പ്ര, നൗഷാദ് തിരൂരങ്ങാടി, നൗഷാദ് ബിസ്മി, ഡോ. നൗഷാദ് പന്തപ്പാടന്‍, നൗഷാദ് ആലിപ്പറമ്പ്, നൗഷാദ് അരീക്കോട് , നൗഷാദ് സഫ പൊന്നാനി എന്നിവര്‍ സംസാരിച്ചു.

ഈ വാർത്ത കേൾക്കാം

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !