രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്ന് ഉത്തരവ്

0
രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്ന് ഉത്തരവ് | Order to stop KSRTC buses at night where passengers request
തിരുവനന്തപുരം
| രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാരോട് സിഎംഡി.

ഇതുമായി ബന്ധപ്പെട്ട ഉത്തരവും സിഎംഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകള്‍ നിര്‍ത്തേണ്ടത്.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ ഭിന്നശേഷിക്കാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ മിന്നല്‍ സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല. നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രാബല്യത്തില്‍ കൊണ്ടുവരികയാണ് കെ.എസ്.ആര്‍.ടി.സി. ടൂറിസ്റ്റ് മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്.

മനോഹരമായ പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് അല്‍പ്പ നേരം വിശ്രമിക്കാനും സന്ദര്‍ശനം നടത്താനുമുള്ള അനുമതി കെഎസ്‌ആര്‍ടിസി നല്‍കുന്നു. കൂടാതെ ചുരുങ്ങിയ ചെലവില്‍ വിനോദ യാത്രയും. ഇത്തരം പദ്ധതികളും പുത്തന്‍ പരിഷ്‌കാരങ്ങളും കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളെ ഏറെ ജനപ്രിയമാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !