പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നീരജ് ചോപ്രയ്ക്ക് പദ്മശ്രീ, സുന്ദർ പിച്ചൈയ്ക്ക് പദ്മഭൂഷൺ

0
പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നീരജ് ചോപ്രയ്ക്ക് പദ്മശ്രീ, സുന്ദർ പിച്ചൈയ്ക്ക് പദ്മഭൂഷൺ | Padma Awards announced; Padma Shri for Neeraj Chopra and Padma Bhushan for Sundar Pichai
ന്യൂഡൽഹി
| ഈ വർഷത്തെ പദ്മ‌ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു. 107 പേർക്കാണ് പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്. 128 പേരാണ് ഈ വർഷം രാജ്യത്തെ പരമോന്നത ബഹുമതികൾക്ക് അർഹരായത്.

പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, എഴുത്തുകാരി  പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരടക്കം 17 പേർക്കാണ് പദ്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്.

ജനറൽ ബിപിൻ റാവത്ത്, കല്യാൺ സിങ്, രാധേശ്യാം ഖേംക, പ്രഭാ ആത്രെ എന്നിവർക്ക് പദ്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ നൽകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !