ന്യൂഡല്‍ഹി| തൃശ്ശൂര്‍-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാന്‍ തുരങ്കത്തിന്റെ പ്രതീക്ഷച്ചതിലും വളരെ നേരത്തെ നടക്കാന്‍ സാധ്യത.
കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശ്ശൂര്‍ ജില്ലാ കളക്ടറെ അറിയിച്ചു.
കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്നും കരാര്‍ കമ്ബനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തുരങ്കം തുറന്നാലുടന്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള കരാര്‍ കമ്ബനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമെ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തില്‍ തീരുമാനമാവൂ.
രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട, പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.
രണ്ടാം തുരങ്കത്തില്‍ തീ പിടുത്തമുണ്ടായാല്‍ ഇരുപത്തിനാലു മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാന്‍ പ്രത്യേക ഫാനുകളും ഉണ്ട്. പ്രത്യേക വെളിച്ച സംവിധാനങ്ങള്‍. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്
972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. കുതിരാന്‍ തുരങ്കം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലെ യാത്രാക്ലേശം വലിയൊരളവ് പരിഹരിക്കാനാവും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !