വളാഞ്ചേരി| കോട്ടക്കൽ നിയോജകമണ്ഡലത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്തു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് മോണിറ്ററിംഗ് യോഗം നടന്നത്.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്തു വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തികളുടെയും സമഗ്ര അവലോകനം നടത്തി. കോട്ടക്കൽ നിയോജകമണ്ഡലം നോഡൽ ഓഫീസർ ഗോപൻ മുക്കുളത്ത് ചർച്ചകൾ ഏകോപിപ്പിച്ചു.
കോട്ടക്കൽ പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം, റവന്യു ഭൂമി ഏറ്റെടുക്കൽ വിഭാഗം എന്നിവയുടെ സംയുക്ത യോഗം എം.എൽ.എയുടെ നേതൃത്വത്തിൽ ചേരും. കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന്റെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡിലുള്ള ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് ജലനിധി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
ഭരണാനുമതി ലഭിച്ച കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി, കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി എം.എൽ.എയും പൊതുമരാമത്ത് നിയോജക മണ്ഡലം നോഡൽ ഓഫീസറും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിധികളും സംയുക്ത പരിശോധന നടത്തും. കാവുംപുറം മുതൽ - ഓണിയിൽ പാലം വരെയുള്ള ദേശീയ പാതയുടെ വശങ്ങൾ വീതി കൂട്ടി നവീകരിക്കുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുക, വളാഞ്ചേരി ടൗണിൽ ഐറിഷ് ഡ്രൈനേജ് സംവിധാനം നടപ്പിലാക്കുന്നതിന് നഗരസഭ നീക്കിവെച്ച തുക എൻ.എച്ച് വിഭാഗം വഴിനടപ്പിലാക്കുക എന്നിവക്കുള്ള തുടർ നടപടികൾ നടത്തുവാൻ എൻ.എച്ച് വിഭാഗത്തിന് എം.എൽ.എ നിർദ്ദേശം നൽകി.
പൊതുമരാമത്ത് റോഡുകളുടെ മെയിന്റനൻസിനായി മെയിന്റനൻസ് വിഭാഗം തയ്യാറാക്കി സമർപ്പിച്ച പദ്ധതികളുടെ ഭരണാനുമതി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. തിരുവേഗപ്പുറ പാലത്തിന്റെ അറ്റകുറ്റപണികൾ സമയബന്ധിതമായി തീർക്കുമെന്നും കോട്ടക്കൽ കാക്കാത്തോട് പാലം എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും എ.ഇ. അറിയിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ , ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി മാസ്റ്റർ, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.സിദ്ദീഖ്, പഞ്ചായത്ത് മെമ്പർമാരായ ഒളകര കുഞ്ഞി മുഹമ്മദ് ജാഫർ പുതുക്കിടി (എടയൂർ ), എ.പി. ജാഫറലി (മാറാക്കര) പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാരായ വിമൽ രാജ്, ജോമോൻ തോമസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ റെജി പി.ആർ, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ഷംസുദ്ധീൻ എം , പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മൊയ്തീൻ കുട്ടി പി, അബ്ദുൽ ജലാൽ (എൻ.എച്ച്)
ഷെരീഫ് കെ.ടി, സുഫാന കെ.എസ്,ബൻസീറ കെ.കെ, സനിത പി.കെ എന്നിവർ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !