വളാഞ്ചേരി പോലീസ് അറിയിപ്പ്

വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വളാഞ്ചേരി മുനിസിപ്പാലിറ്റി, ഇരുമ്പിളിയം, എടയൂർ, ആതവനാട് തുടങ്ങിയ പഞ്ചായത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരി സുഹൃത്തുക്കളുടെ അറിവിലേക്കായി.......

  • ബഹുമാനപ്പെട്ട മലപ്പുറം ജില്ലാകളക്ടറുടെ ഡി ഡി എം എ മീറ്റിംഗിൽ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡപ്രകാരം മാത്രമേ താങ്കളുടെ സ്ഥാപനത്തിൽ വരുന്ന ഉപഭോക്താക്കളും കടകളിലെ ജീവനക്കാരും പ്രവർത്തിക്കാൻ പാടുള്ളൂ.
  • നിർബന്ധമായും കടകളിൽ സാനിറ്റൈസറുടെ ലഭ്യത ഉറപ്പാക്കുകയുംനിർബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കേണ്ടതുമാണ്.
  • ആയതിന് താങ്കളുടെ സ്ഥാപനത്തിൽ നിർബന്ധമായും സാമൂഹിക അകലം മാർക്കിംഗ് രേഖപ്പെടുത്തേണ്ടതാണ് കൂടാതെ ഷോപ്പിന് മുൻവശം സാനിറ്റൈസർ സംവിധാനം പുന: സ്ഥാപിക്കേണ്ടതുമാണ്.
  • സ്ക്വയർഫീറ്റ് അകലം പാലിച്ചുകൊണ്ട് മാത്രമേ കസ്റ്റമേഴ്സിനെ കടകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ .
  • ഓൺലൈൻ സംവിധാനം ഉപയോഗിച്ചുകൊണ്ട് പരമാവധി ബിസിനസ് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • കോവിഡ് (ഓമിക്രോൺ) വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ പൂർണമായ അടച്ചിടൽ ഒഴിവാക്കുന്നതിനായി താങ്കളും താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരും സാമൂഹ്യ പ്രതിബദ്ധതയോടെ പൂർണമായും പൊലീസിന്റെയും ജില്ലാ ഭരണാധികാരികളുടെയും ഉത്തരവുകൾ പാലിച്ചു കൊണ്ടു പരിപൂർണ്ണമായ പിന്തുണ നൽകുകയും ചെയ്യേണ്ടതാണ്.

പോലീസ് ഇൻസ്പെക്ടർ
വളാഞ്ചേരി പോലീസ് സ്റ്റേഷൻ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.