വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
വൈകിട്ട് 4.30ഓടെ കുറിച്ചിയിൽ വീട്ടിൽ നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പിനെ സഞ്ചിയിലാക്കുന്നതിനിടെയാണ് വാവയ്‌ക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് പാമ്പിനെ സുരക്ഷിതമായി കൂട്ടിലാക്കിയ ശേഷം ഉടനെ വാവ സുരേഷിനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും വരെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ നില വൈകാതെ ഗുരുതരമായി. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !