2023-ഓടെ ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5ജി ടെലികോം സര്‍വീസ് രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നാണ് മന്ത്രി 2022-23 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
5ജി ടെലികോം സര്‍വീസിനായുള്ള സ്‌പെക്ട്രം ലേലവും ഈ കലയളവില്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 5ജി സംവിധാനം എത്തുന്നതോടെ രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് എക്കണോമിയിലും വലിയ വികസനമുണ്ടാകുമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്.
2022-ഓടെ രാജ്യത്ത് 5ജി കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് അടുത്തിടെ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലായിരിക്കും 5ജി ഉറപ്പാക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂണെ എന്നി നഗരങ്ങളിലാണ് 5ജി ആദ്യമെത്തുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !