മുംബൈ| ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പുതിയ സീസണിനു മുന്നോടിയായുള്ള മെഗാ ലേലം ആരംഭിച്ചു. ആദ്യം ലേലത്തില്‍ വന്ന താരം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ഇലവനാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു. മെഗാ ലേലത്തിനു മുന്നോടിയായാണ് താരത്തെ ഡല്‍ഹി റിലീസ് ചെയ്തത്. ഇക്കുറിയും ലേലത്തില്‍ ധവാനു വേണ്ടി ഡല്‍ഹി ശക്തമായ മത്സരം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പോക്കറ്റ് മണി കൂടുതലുള്ള പഞ്ചാബ് ആഞ്ഞു പിടിച്ചതോടെ ഡല്‍ഹി വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹിയുടെ നീലക്കുപ്പായം അണിഞ്ഞ ധവാനെ വരുന്ന സീസണില്‍ പഞ്ചാബ് ജഴ്‌സിയില്‍ കാണാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !