തിരുവനന്തപുരം: പുതിയ റോഡുകളും പാലങ്ങളും നിര്‍മിക്കുമ്ബോള്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും ജനങ്ങള്‍ക്ക് നേരിട്ടറിയാന്‍ വഴിയൊരുങ്ങി.
പൊതുമരാമത്ത് നിര്‍മാണങ്ങളുടെ പുരോഗതി ഓണ്‍ലൈനില്‍ അറിയാനുള്ള സംവിധാനം ഒരുമാസത്തിനകം തയ്യാറാകും. ഇതിനായുള്ള പ്രോജക്‌ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പില്‍ പദ്ധതി ആരംഭിച്ചാല്‍ പൂര്‍ത്തിയാക്കുന്നതു വരെ എല്ലാ ഘട്ടവും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഡാഷ്ബോര്‍ഡില്‍ ചിത്രസഹിതം രേഖപ്പെടുത്തും.
റോഡ്, പാലം എന്നിവയുടെ നിര്‍മാണം എപ്പോള്‍ ആരംഭിക്കും, അവസാനിക്കും, എത്ര പുരോഗമിച്ചു എന്നെല്ലാം ഞൊടിയിടയില്‍ അറിയാം. പ്രവൃത്തി മുടങ്ങിയാല്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന വിവരവും ഉള്‍പ്പെടുത്തും. വകുപ്പു മേധാവി, കലക്ടര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിവരം പുതുക്കാം. എംഎല്‍എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് നിര്‍മാണം സംബന്ധിച്ച ആക്ഷേപം ഉന്നയിക്കാനും അവസരമുണ്ട്. അതോടൊപ്പം നിര്‍മാണ പ്രവൃത്തിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റം വരുത്തേണ്ടിവന്നാല്‍ അതും മുന്‍കൂട്ടി അറിയിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !