സിനിമയെ വിമര്‍ശിച്ചോളൂ, ബോധപൂര്‍വം താഴ്ത്തി കാണിക്കരുത്; സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

0

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' തിയറ്ററുകളില്‍ മുന്നേറുകയാണ്.

മോഹന്‍ലാല്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് എത്തുന്നത്. ഇതിനിടയില്‍ സിനിമക്കെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

ക്രിയാത്മകമായി നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:

എല്ലാ സിനിമകള്‍ക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് സിനിമയെ വിമര്‍ശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തില്‍ രാജാക്കന്മാര്‍, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നില്‍ക്കുന്ന പ്രജകള്‍ മാത്രമാണ്. ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമര്‍ശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ തിയേറ്ററിലെ കളക്ഷന്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, അത്രയും ഹൗസ് ഫുള്‍ ഷോകള്‍ ആ തിയേറ്ററിലുണ്ട്.

ഇതെല്ലം എന്തിന്റെ പേരിലാണെങ്കിലും, ആരാധകര്‍ തമ്മിലുള്ള യുദ്ധമെന്ന് പറയാം, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ മുകളിലെന്ന് വേണമെങ്കിലും പറയാം, എന്താണെങ്കിലും തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്. എനിക്ക് ഈ അവസരത്തില്‍ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുവാന്‍ കഴിയുന്നത് പ്രേക്ഷകരില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഓ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ കൊടുക്കാതെ ഒന്നര വര്‍ഷത്തോളമായി ഞാനീ സിനിമ ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അതെന്തുകൊണ്ടാണ്? തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ കാണേണ്ട സിനിമയാണ് ആറാട്ട്.

ഞാന്‍ പല ആവര്‍ത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങള്‍ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതില്‍ ചര്‍ച്ച ചെയ്യുന്നില്ല, ഇതൊരു മോഹന്‍ലാല്‍ സിനിമ എന്ന രീതിയില്‍ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററില്‍ കൂട്ടം കൂട്ടമായി ആളുകള്‍ കോവിഡിന് ശേഷം വന്നിരുന്ന് പോപ്കോണ്‍ കഴിച്ച്‌ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയാണ്. പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകര്‍ നിറഞ്ഞ സ്‌നേഹത്തോടെ എനിക്ക് തിരിച്ച്‌ തന്നതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നില്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്‌നങ്ങളെ മറക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !