മുംബൈ: വാട്‌സാപ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പല്‍ഘര്‍ ജില്ലയിലെ ബോയ്സാര്‍ ശിവാജി നഗറിലെ ലീലാവതി ദേവി പ്രസാദ് (48) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു.
ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് (20), അയല്‍ക്കാരിയും സുഹൃത്തുമായ 17 കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്ന സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതു ചോദ്യം ചെയ്യാനായി പെണ്‍കുട്ടി അമ്മയ്ക്കും സഹോദരനും സഹോദരിക്കുമൊപ്പം പ്രീതിയുടെ വീട്ടിലെത്തി. വാക്കുതര്‍ക്കത്തിനിടെയുണ്ടായ കയ്യേറ്റത്തില്‍ ലീലാവതിക്കു പരുക്കേല്‍ക്കുകയായിരുന്നു. ലീലാവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് രാത്രി മരിച്ചു.
പെണ്‍കുട്ടി, അമ്മ, സഹോദരന്‍, സഹോദരി എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി ബോയ്‌സാര്‍ പൊലീസ് അറിയിച്ചു. വാട്‌സാപ് സ്റ്റാറ്റസിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്ന് ബോയ്സര്‍ പൊലീസ് സ്റ്റേഷന്‍ മേധാവി ഇന്‍സ്‌പെക്ടര്‍ സുരേഷ് കദം പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !