ദുബായിലെ പ്രശസ്ത സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഗോൾഡൻ വീസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വിസ നൽകിയത്.
ഫഹദും നസ്രിയയും ദുബായിലെ ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യുഎഇ നൽകി വരുന്ന ആദരമാണ് ഗോൾഡൻ വിസ. മലയാള സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ തുടങ്ങിയ താരങ്ങൾക്കും അതിനു ശേഷം ഗോൾഡൻ വിസ ലഭിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !