പാലക്കാട്: നിരോധിത ലഹരി ഉത്പന്നങ്ങളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. പാലക്കാട്ട് രാത്രി സര്‍വീസ് നടത്തുന്ന ബസുകളിലെ ഒന്‍പത് ഡ്രൈവര്‍മാര്‍ക്കാണ് പിടിവീണത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടര്‍വാഹന വകുപ്പ് പരിശോധന നടത്തിയത്. അടിവസ്ത്രത്തിലും ബാഗിലും പോക്കറ്റിലും ബസിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വരും ദിവസങ്ങളിലും പരിശോധന തുടരാൻ സാധ്യതയുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !