തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ മോട്ടോർവാഹനവകുപ്പിന് കൈമാറാം.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദമുണ്ടാക്കുക, പൊതു നിരത്തുകളിൽ അഭ്യാസ പ്രകടനവും മത്സരയോട്ടവും നടത്തുക, അമിത വേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവയെ കുറിച്ച് വിവരങ്ങൾ നൽകാം. വകുപ്പ് ഉദ്യോഗസ്ഥർ രൂപമാറ്റത്തിന്റെയും കുറ്റകൃത്യത്തിന്റെയും വിശദാംശങ്ങൾ ശേഖരിച്ച് പിഴ ചുമത്തും.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓപ്പറേഷൻ 'സൈലൻസ്" എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടുന്നുണ്ട്. ഇതിന് സഹായകമായ വിവരങ്ങളാണ് തേടുന്നത്. നേരത്തെ 'തേഡ് ഐ" എന്ന പേരിൽ പൊതുജനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ വകുപ്പ് കണ്ടെത്തിയിരുന്നു.
വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ബൈക്ക് അഭ്യാസങ്ങൾക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ നിരവധി ദൃശ്യങ്ങളാണ് യു ട്യൂബിൽ ഉള്ളത്. ഇവയിൽ പലതും പൊതുനിരത്തിൽ ചിത്രീകരിച്ചവയാണ്. ബൈക്കുകളുടെ നമ്പർ മറച്ചും തിരക്കൊഴിഞ്ഞ സമയങ്ങളിലുമാണ് അഭ്യാസം. രൂപമാറ്റം വരുത്തിയ കാറുകളിലും അഭ്യാസ പ്രകടനം നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും.
വാട്ട്സ്ആപ്പ് നമ്പരുകൾ
- തിരുവനന്തപുരം: 9188961001
- കൊല്ലം - 9188961002
- പത്തനംതിട്ട - 9188961003
- ആലപ്പുഴ - 9188961004
- കോട്ടയം - 9188961005
- ഇടുക്കി - 9188961006
- എറണാകുളം - 9188961007
- തൃശ്ശൂർ - 9188961008
- പാലക്കാട് - 9188961009
- മലപ്പുറം - 9188961010
- കോഴിക്കോട് - 9188961011
- വയനാട് - 9188961012
- കണ്ണൂർ - 9188961013
- കാസർകോട് - 9188961014
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !