സന്ദർശകരെ '2071-ലേക്കുള്ള യാത്ര'യിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന മ്യൂസിയം ഓഫ് ദി ഫ്യൂചര്‍ (Museum of The Future) ചൊവ്വാഴ്ചയാണ് ലോകത്തിന് സമര്‍പിച്ചത്. ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ-മക്തൂം ഇത് ഔദ്യോഗികമായി തുറന്നുകൊടുത്തു. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മ്യൂസിയത്തിന്റെ പിന്നിലെ ചാലകശക്തിയായി കണക്കാക്കപ്പെടുന്നത്. ഉദ്‌ഘാടന ചടങ്ങിൽ കെട്ടിടത്തിന്റെ മുൻഭാഗം വർണാഭമായ ലേസർ ലൈറ്റ് ഷോയാൽ തിളങ്ങി. മനോഹര കാഴ്ച കാണാൻ ജനങ്ങൾ പുറത്ത് തടിച്ചുകൂടിയിരുന്നു. ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയ റിയല്‍ ലൈഫ് അയണ്‍ മാന്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചിരുന്നു.
കെട്ടിടത്തിനകത്ത് എക്സിബിഷൻ, ഇമേഴ്‌സിവ് തിയറ്റർ തുടങ്ങിയവ സംയോജിപ്പിച്ച് ബഹിരാകാശ സഞ്ചാരം, എകോസിസ്റ്റം, ബയോ എൻജിനീയറിംഗ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിശദീകരിക്കും. മാലിന്യ സംസ്‌കരണം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കൃഷി, ജലസേചനം, നഗരാസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ 50 പ്രദർശനങ്ങളുണ്ട് ഇതിൽ. 10 വയസിന് താഴെയുള്ള കുട്ടികൾക്കായി, തങ്ങളെക്കുറിച്ചും അവരുടെ ചുറ്റുപാടുകളെക്കുറിച്ചും കൂടുതൽ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്ന കളിസ്ഥലമായ ഫ്യൂചർ ഹീറോസും സജ്ജീകരിച്ചിരിക്കുന്നു .
www(dot)motf(dot)ae എന്ന വെബ്‌സൈറ്റിലൂടെ ടികറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്. https://museumofthefuture.ae/en
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !