മലപ്പുറം: ദേശീയ ഉർദു ദിനത്തോടനുബന്ധിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി ദേശീയ ഉർദു ദിനാഘോഷവും ലതാമങ്കേഷ്കർ അനുസ്മരണവും എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു.
ഗസലുകളുടെ പിതാവായി അറിയപ്പെടുന്ന മിർസ അസദുള്ള ഖാൻ ഗാലിബ് ഓർമ ദിനമാണ് ദേശീയ ഉർദു ദിനമായി ആചരിക്കുന്നത്.
വെബിനാർ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ശംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാലാ ഉർദുവിഭാഗം മുൻ തലവൻ ഡോ. കെ.വി. നകുലൻ ഗാലിബ് അനുസ്മരണ പ്രഭാഷണം നടത്തി. ലതാ മങ്കേഷ്കർ അനുസ്മരണം യുവ എഴുത്തുകാരൻ ഷബീർ രാരങ്ങോത്ത് നിർവഹിച്ചു. എൻ ശമ പർവീൺ ഗാലിബ് ഗസൽ ആലപിച്ചു. കെ യു ടി എ സംസ്ഥാന ട്രഷറർ എൻ ബഷീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി അബ്ദുൽ റഷീദ് സംസാരിച്ചു.
കെ യു ടി എ ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ അബ്ദുന്നൂർ സ്വാഗതവും ജില്ലാ ട്രഷറർ എം പി ഷൗക്കത്തലി നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !