നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. ഇന്ന് 11 മണിക്കാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണത് വീട്ടുകാർ ശ്രദ്ധിച്ചില്ല.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ് വീടിന് പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !