'പന്നികൾക്ക് എല്ലിൻ കഷണങ്ങളോട് പണ്ടേ താത്പര്യമില്ല, മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം'; ജസ്റ്റിസ് സിറിയക് ജോസഫിന് മറുപടിയുമായി ജലീൽ

0
'പന്നികൾക്ക് എല്ലിൻ കഷണങ്ങളോട് പണ്ടേ താത്പര്യമില്ല, മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം'; ജസ്റ്റിസ് സിറിയക് ജോസഫിന് മറുപടിയുമായി ജലീൽ | 'Pigs have not been interested in bone marrow for a long time, and their diet is based on human excrement'; Jalil in reply to Justice Cyriac Joseph

വളാഞ്ചേരി
: പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്നും, അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക് ഇഷ്ടമെന്നും ജലീൽ മറുപടി നൽകി.

അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് പന്നികൾക്കില്ലെന്നും, മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് തിന്നലാണ് പന്നികളുടെ ഹോബിയെന്നും അദ്ദേഹം പരോക്ഷമായി വിമർശിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ------------------------------------- പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.


കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !