തിരുവനന്തപുരം|ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ ആക്ഷേപത്തിന് ഹിന്ദിയിലും മറുപടി നൽകി പിണറായി വിജയൻ. നേരത്തെ ട്വിറ്ററിൽ ഇംഗ്ലീഷിൽ മറുപടി കുറിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്ക് ശേഷം ഹിന്ദിയിലും ട്വീറ്റ് ചെയ്യുകയായിരുന്നു.
യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ജനങ്ങൾ ആസ്വദിക്കുമെന്ന ഭയമാണ് യോഗിക്കെന്ന് പിണറായി ആരോപിച്ചു.
യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ ട്വിറ്ററിൽ പറഞ്ഞു.
अगर यूपी केरल जैसा हो जाता है, जिसका डर @myogiadityanath को है, तो देश की सर्वश्रेष्ठ शिक्षा एवं स्वास्थ्य सुविधा, समाज कल्याण, उच्च जीवन स्तर और सौहार्दपूर्ण समाज को यूपी में स्थापित किया जा सकेगा जहाँ जाति और धर्म के नाम पर लोगों की हत्या नहीं होगी। यूपी की जनता यही चाहती है।
— Pinarayi Vijayan (@vijayanpinarayi) February 10, 2022
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !