ന്യൂഡല്‍ഹി|ദേശീയ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷം രാജ്യാന്തര രംഗത്ത് കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തി പൊതുജന വോട്ടിംഗിലൂടെയാണ് ശ്രീജേഷിന് പുരസ്‌കാരം ലഭിച്ചത്.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കായികതാരമാണ് ശ്രീജേഷ്. ദേശീയ വനിതാ ഹോക്കി ക്യാപ്ടനായ റാണി റാംപാലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ കായികതാരം.
വോട്ടിംഗ് പാതിവഴിയില്‍ എത്തിയപ്പോള്‍ തന്നെ ശ്രീജേഷ് മറ്റ് എതിരാളികളേക്കാളും ബഹുദൂരം മുന്നിലെത്തിയിരുന്നു. ഇന്നലെ അന്തിമ കണക്കെടുപ്പ് നടത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ സ്‌പെയിനിലെ ക്ലൈമ്ബിംഗ് താരം ആല്‍ബര്‍ട്ടോ നെസ് ലോപസ് നേടിയതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ ശ്രീജേഷ് സ്വന്തമാക്കിയിരുന്നു. ഇറ്റലിയുടെ വുഷു താരം മിഷേല്‍ ജിയോര്‍ദാനോയ്ക്കാണ് മൂന്നാം സ്ഥാനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !