പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ (Adoor Bypass) കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഹരിപ്പാടേക്ക് പോവുകയായിരുന്നു സംഘം. മരിച്ച മൂന്നുപേരും സ്ത്രീകളാണ്. കൊല്ലം ആയൂർ സ്വദേശികളായ ശകുന്തള, ഇന്ദിര, ശ്രീജ എന്നിവരാണ് മരിച്ചത്.
ആയൂർ എകെജി മുക്ക് ഹാപ്പിവില്ലയിൽ ശരത് (35) ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയാണ്. കാറിലുണ്ടായിരുന്നവരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. രണ്ടുമണിയോടെ കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും കരയ്‌ക്കെത്തിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !