പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം

0
പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം | Two killed when lorry overturns while changing tire of pick-up van

ആലപ്പുഴ
: പിക് അപ് വാനിന്റെ ടയർ മാറ്റുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം. ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിലാണ് അപകടം. വാൻ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് മൊഴികാട്ട് വാസുദേവൻ(58) എന്നിവരാണ് മരിച്ചത്.

ടയർ മാറ്റാൻ സാഹായിക്കാനെത്തിയതായിരുന്നു വാസുദേവൻ. വാസുദേവന്റെ സൈക്കിൾ പിക്കപ്പ് വാനിന്റെ സമീപത്ത് തന്നെയുണ്ട്. രാവിലെ ആറ് മണിയോടെയായിരുന്നു അപടകം. കുപ്പിവെള്ളവുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു.

പൊന്നാംവെളിയില്‍വെച്ച് വാനിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. റോഡിനരികിലേക്ക് വാഹനംഒതുക്കിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി വന്ന വാസുദേവന്‍ ബിജുവിനെ സഹായിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിച്ചു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !