ഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപ നല്‍കണം.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം സിലിണ്ടറിന് 2357.50 രൂപയായി. ഡോളര്‍ വിനിമയത്തിലുണ്ടായ മാറ്റമാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്.
കഴിഞ്ഞ 18 മാസത്തിന് ഇടയില്‍ 411 രൂപയാണ് പാചകവാതക സിലിണ്ടറിന് കൂടിയത്.
ഈ വര്‍ഷം മാര്‍ച്ച് 22ന് 52 രൂപ കൂടി വില എത്തിയത് 966ല്‍. പിന്നാലെ ഈ മാസം ഏഴിന് 50 രൂപയും ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് കൂടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ച് 2000 പിന്നിട്ടിരുന്നു.
Content Highlights: LPG prices rise again; 1010 per household cylinder


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !